യോഗിയുടെ സന്ദര്‍ശനം വിവാദത്തിലേക്ക്....

പാകിസ്താന്‍ സൈന്യം നിഷ്‌ക്കരുണം വധിച്ച ബിഎസ്എഫ് ജവാന്‍ പ്രം സാഗറിന്റെ വീട്ടില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശിച്ചത് വിവാദമാവുന്നു . മുഖ്യമന്ത്രി ആദിത്യനാഥിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് വീരമൃത്യുവരിച്ച ജവാന്റെ വീട്ടില്‍ അധികൃതര്‍ മിനിറ്റുകള്‍ക്കായി ആഡംബര സൗകര്യങ്ങളാണ് ഒരുക്കിയത്. വീട്ടില്‍ എസി, സോഫ, കര്‍ട്ടനുകള്‍. കസേര തുടങ്ങിയവ എത്തിക്കുകയും മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷം ഇവയെല്ലാം നീക്കം ചെയ്‌തെന്നുമാണ് ആരോപണം.