താഴ്വരയിലെ സമാധാനത്തിനു മുഫ്തി പോര?

ഇക്കാര്യം സഖ്യകക്ഷിയായ പിഡിപിയുമായും മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുമായുമായും പാർട്ടി നേതാക്കൾ ചർച്ച നടത്തിയിരുന്നു. അടുത്തിടെ മുഫ്തിയുടെ ഡൽഹി സന്ദർശനത്തിലായിരുന്നു ഇതെന്നാണു വിവരം. ആറു മാസം കൂടുമ്പോൾ സഖ്യകക്ഷികൾ തമ്മിൽ മുഖ്യമന്ത്രി സ്ഥാനം മാറിമാറി ഉപയോഗിക്കാമെന്ന ആശയമാണ് മുന്നോട്ടുവച്ചത്. എന്നാൽ ഈ ആവശ്യം മുഫ്തി നിരാകരിച്ചു.വിഷയം നിരവധിത്തവണ പാർട്ടി ഉയർന്നതലത്തിൽ ചർച്ച ചെയ്തിട്ടുണ്ടെന്നാണു വിവരം.