അമ്മയുടെ രഹസ്യം;കോടനാട് എസ്‌റ്റേറ്റ്......

ജയലളിത മരിച്ചതിന് ശേഷം ഇവിടുത്തെ എസ്റ്റേറ്റും ബംഗ്ലാവും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. തമിഴ്‌നാട് നീലഗിരി ജില്ലയിലാണ് എസ്റ്റേറ്റ്. എസ്റ്റേറ്റിന്റെ അകത്തളങ്ങളിലെ ദൃശ്യങ്ങള്‍ ആദ്യമയാണ് പുറത്ത് വരുന്നത്. നിരവധി വിവാദങ്ങളില്‍ കത്തി നിന്ന നീലഗിരി ജില്ലയിലെ ഈ എസ്റ്റേറ്റിന് പിന്നില്‍ ദുരീഹതകള്‍ നിറയുന്നു.നീലഗിരി ജില്ലയില്‍ കോടനാട് വ്യൂ പോയിന്റ് റോഡില്‍ കോട്ടഗിരിയില്‍ നിന്നു 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എസ്റ്റേറ്റിന്റെ ആദ്യ ഭാഗത്തെത്താം.862 ഏക്കറാണ് എസ്റ്റേറ്റ്. തേയില തോട്ടത്തിന് നടുവിലെ കുന്നിന്‍ മുകളിലാണ് ജയലളിതയുടെ അവധികാല വസതിയായ ബംഗ്ലാവ്. ഇവിടെ ഇരുന്നാണ് വേനലില്‍ ജയലളിത തമിഴ്നാടിന്റെ ഭരണം നിയന്ത്രിച്ചിരുന്നത്.ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള താമസസ്ഥലം, ആശുപത്രി,ഓഫീസ്, തേയില ഫാക്ടറി എന്നിവയെല്ലാം അടങ്ങിയതാണ് ഈ എസ്റ്റേറ്റ്