പദ്മാവതി; നാം കാണാത്ത പദ്മാവതി...!!!!

കഴിഞ്ഞ കുറച്ചു മാസങ്ങളായി ദേശീയമാധ്യമങ്ങളുടെ പ്രധാന ചര്‍ച്ചാവിഷയമാകുന്ന.29 സംസ്ഥാനങ്ങളും 127 കോടി ജനങ്ങളെയും ബാധിക്കുന്നുവെന്നു പ്രചരിപ്പിക്കപ്പെടുന്ന പദ്മാവതി.സത്യത്തില്‍ ആരാണ് പത്മാവതി.ഇന്ത്യയിലെ ജനങ്ങളെ മുഴുവന്‍ ദാരിദ്രത്തിലേക്ക് തള്ളിവിടുന്ന അഴിമതിക്കാരിയല്ല,അക്രമത്തിനിരയായി വേദനിക്കുന്നൊരു പെണ്ണല്ല,രാജ്യത്തിന് ഭീഷണിയായൊരു പ്രളയവുമല്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചിരുന്നുവെന്ന കരുതപ്പെടുന്നൊരു റാണി. രണ്ട് രണ്ടരമണിക്കൂറില്‍ തീരുന്നൊരു സിനിമ ഒരു രാജ്യത്തെനിശ്ചലമാക്കുന്നു.ഒന്ന് കണ്ടു നോക്കാം സത്യമെന്തെന്ന് നിരീക്ഷിക്കാം.ആരാണ് പദ്മവതി? സിനിമ പുറത്തിറങ്ങിയാല് ആര്‍ക്കാണ് പ്രശ്‌നം?