വലിയ സെറ്റപ്പ് ഒന്നുമല്ല...പക്ഷെ റെക്കോര്‍ഡ്‌ ഇട്ടു...

ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളത്തെ മറികടന്നാണ് മുംബൈയുടെ ഈ റിക്കാര്‍ഡ് നേട്ടം.
4.52 കോടി യാത്രക്കാരെ നേടിയാണ് 4.4 കോടി യാത്രക്കാരുള്ള ഗാറ്റ്വിക് വിമാനത്താവളത്തെ മുംബൈ പിന്നിലാക്കിയത്. റെക്കോര്‍ഡ് അഭിമാനത്തിനു വകനല്‍കുന്നതാണെങ്കിലും ഒറ്റ റണ്‍വേയിലൂടെ മുഴുവന്‍ വിമാനങ്ങളെയും പറത്തിവിടാനും നിലത്തിറക്കാനും വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ കഠിനപ്രയത്‌നമാണു നടത്തുന്നത്. ഇവിടെയെത്തുന്ന എല്ലാ പാസഞ്ചര്‍ കാര്‍ഗോ വിമാനങ്ങള്‍ക്കും ആശ്രയിക്കാന്‍ ഈ ഒരു റണ്‍വേ മാത്രമാണുള്ളത്.