ഷീ പാഡ്....സ്‌കൂളുകളിലേക്ക്

സംസ്ഥാനത്തെ എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും നാപ്കിന്‍ വെന്‍ഡിംഗ് യന്ത്രങ്ങളും മാലിന്യ സംസ്‌കരണ സംവിധാനവും നിര്‍ബന്ധമാക്കി. ഈ മാസം 31ന് മുമ്പ് സ്‌കൂളുകളില്‍ യന്ത്രങ്ങള്‍ ഘടിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. മൂത്രപ്പുരകളും നാപ്കിന്‍ വെന്‍ഡിംഗ് യന്ത്രവും മാലിന്യ സംസ്‌കരണ സംവിധാനവും ഇല്ലാത്ത സ്‌കൂളുകള്‍ എത്രയും വേഗം അവ സജ്ജമാക്കണമെന്ന് പ്ലസ് ടു സ്‌കൂളുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.