മെട്രോയ്ക്ക് സോളാര്‍ പവര്‍....!!!!!

മെട്രോ സ്‌റ്റേഷനുകളുടെ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത് പുരോഗമിക്കുന്നു.മെട്രോ നിര്‍മ്മാണത്തിന്റെ പ്രാഥമികഘട്ടത്തില്‍ തന്നെ ഉയര്‍ന്ന നിര്‍ദ്ദേശങ്ങളില്‍ ഒന്നായിരുന്നു സോളാര്‍പാനല്‍ സ്ഥാപിക്കുകയെന്നത്.ഇത് വഴിലഭിക്കുന്ന വൈദ്യുതി സെഎസ്ഇബിക്ക് നല്‍കാനാണ് തീരുമാനം.ആദ്യഘട്ടത്തില്‍ 4 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ