തത്തയെ മാറ്റിയിട്ടില്ല.........


ജേക്കബ് തോമസ് ഏപ്രില്‍ 1 മുതല്‍ അവധിയിലാണ്.ഒരു മാസം കൂട്ടി ലീവ് നീട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.അതേസമയം സര്‍വ്വീസിലേക്ക് തിരിച്ചവരുന്നകാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് ജേക്കബ് തോമസിന്റെ പക്ഷം.ഹൈക്കോടതിയില്‍ നിന്നും വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ജേക്കബ് തോമസ് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കുകയായിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.