മെസ്സിയെ വെല്ലും...കളിയല്ല...കാണാന്‍

ഇറാനിലെ ഹമെദാന്‍ സ്വദേശിയായ റേസയ്ക്ക് ഇപ്പോള്‍ വലിയ ഡിമാന്റാണ്കാണുന്നവര്‍ക്കെല്ലാം റേസയ്ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കണം. തൊട്ടുനോക്കണം. കണ്ട് കുശലം പറയണം. ഒറിജിനല്‍ മെസ്സിയാണെന്ന് തെറ്റിദ്ധരിച്ചുപോയവരും നിരവധിയാണ്. ട്വിറ്ററില്‍ മെസ്സിയുടെ ചിത്രത്തിന് പകരം റേസയുടെ ചിത്രം പോസ്റ്റ് ചെയ്ത ചരിത്രമുണ്ട് യൂറോസ്പോര്‍ട്ട് എന്ന വെബ്സൈറ്റിന്.എന്നാല്‍, ഈ ആരാധനയും ആശയക്കുഴപ്പും ഇപ്പോള്‍ ശരിക്കും വെട്ടിലാക്കിയിരിക്കുകയാണ് റേസയെ. ആളുകള്‍ സെല്‍ഫിക്കായി വട്ടംകൂടി ഗതാഗതം മുടക്കിയതിന് പോലീസ് കേസടുത്തിരിക്കുകയാണ് റേസയ്ക്കെതിരെ. വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.