ലോകത്തേറ്റവും ചെറിയ വീട്

ജര്‍മ്മനിയിലാണ് ഈ കുള്ളന്‍ വീടുള്ളത്.ബെര്‍ലിന്‍ സ്വദേശിയായ ആര്‍കിടെക്റ്റ് വാന്‍ ബോ ലീയാണ് ഈ കുഞ്ഞ് വീട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.1 സ്‌ക്വയര്‍ മീറ്ററാണ് ഈ വീടിന്റെ വിസ്തീര്‍ണം.ചെറുതായതു കൊണ്ടു തന്നെ എവിടെ പോയാലും വീടിനെ ഒപ്പം കൊണ്ടു പോകാം.ഇത്തിരിയോന്നം പോന്ന വീടാണെങ്കിലും കിടപ്പുമുറിയും വായനമുറിയുമൊക്കെയായി ഒരു മനുഷ്യന് സുഖമായി ജീവിക്കാന്‍ ഈ വീട്ടിനുള്ളില്‍ കഴിയും.വീടിനുള്ളില്‍ കസേരയിട്ടാല്‍ ഇരുന്ന്പുസ്തകം വായിക്കാം.ജനല്‍ തുറന്നാല്‍ ഒരു കടയായി മാറ്റാം