ഇത്തിക്കര പക്കി...കേട്ടതിലേറെയും...!!!

കണ്ണിറുക്കി ലാലേട്ടനെത്തി ഇത്തിക്കര പക്കിയായി സത്യത്തിലാരാണ് ഈ ഇത്തിക്കരപക്കി കെട്ടുകഥകളും മിത്തുകളും അടക്കിവാഴുന്ന കേരളക്കരയില്‍ ഇത്തിക്കര പക്കി ജീവിച്ചിരുന്നെന്ന് വിശ്വസിക്കാന്‍ ഇന്നത്തെ തലമുറ പാടു പെടും.കായംകുളം കൊച്ചുണ്ണിയെ പോലെ ഒരു തികഞ്ഞ കള്ളന്‍.മുഹമ്മദ് അബ്ദുള്‍ ഖാദര്‍ കൊല്ലം ജില്ലയിലെ ചാത്തന്നൂരിനടുത്തെ ഇത്തിക്കരയാണ് സ്വദേശം.എവിടെയും എത്ര വേഗത്തിലും കൃത്യം നടത്താവുള്ള കഴിവുള്ളതിനാല്‍ പാക്കി അഥവ ഫ്‌ളൈ എന്ന പേരു വീണു നാം കേട്ട കഥകളിലെ നന്മ നിറഞ്ഞ കള്ളന്‍ ഇത്തിക്കര പക്കി.പണക്കാരെ മോഷണത്തിനിരയാക്കി പാവപ്പെട്ടവര്‍ക്ക് പണം വീതിച്ചു നല്‍കുന്ന സല്‍ഗുണ സമ്പന്നനായ കള്ളന്‍.പരവൂരില്‍ പൊലീസിനെ വിറപ്പിച്ച പക്കി കായംകുളം കൊച്ചുണ്ണിക്കൊപ്പം വന്‍കൊള്ളകള്‍ നടത്തിയിരുന്നു.തന്റെ 45 വയസില്‍ അര്‍ബുദം പിടിപ്പെട്ട് പക്കി മരണത്തിന് കീഴടങ്ങുമ്പോള്‍ സാധാരണക്കാര്‍ക്കു വേണ്ടി ജീവിച്ച പോരാളിയുടെ വേര്‍പാടിന്റെ വേദനയായിരുന്നു നാട്ടുകാര്‍ക്ക് മൈലക്കാട് സിത്താരമുക്കിലെ കൊട്ടുമ്പുറം പള്ളിയിലെ ഖബറിസ്ഥാനില്‍ ഇത്തിക്കര പക്കി വിശ്രമിക്കുന്നു 1980ല്‍ പ്രേം നസീറിനെ നായകനാക്കി ജെ ശശികുമാര്‍ ഇത്തിക്കര പക്കിയുടെ ജീവിതം വെള്ളിത്തിരയിലെത്തിച്ചു.