രാജകുമാരിയില്‍ നിന്ന് സാധാരണക്കാരി...???


ജാപ്പനീസ് രാജകുമാരിയായ മാക്കോ അകിഷിനോയാണ് പ്രണയത്തിനുവേണ്ടി രാജപദവി ഉപേക്ഷിക്കാന്‍ തയ്യാറായിരിക്കുന്നത്. ജപ്പാന്‍ ചക്രവര്‍ത്തി അകിഹിതോയുടെ കൊച്ചുമകളാണ് മാകോയെന്ന 25കാരി. ടോക്കിയോവിലെ ഇന്റര്‍നാഷണല്‍ ക്രിസ്റ്റിയന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നതിനിടെയാണ് കിയി കൊമുറോയുമായി മാകോ പ്രണയത്തിലാവുന്നത്. തുടര്‍ന്ന് വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.