തോക്ക് മുത്തശ്ശി റോക്ക്‌സ്.............

85 വയസ്സ് പ്രായമുള്ള ചന്ദ്രോ ടോമര്‍. തോക്ക് ചൂണ്ടി നില്‍ക്കുന്ന മുത്തശ്ശി. ഒരു ഷാര്‍പ്പ് ഷൂട്ടറാണ് 'റിവോള്‍വര്‍ ദാദി' എന്നും പേരുള്ള ഈ മുത്തശ്ശി. കുറ്ച്ചകൂടി വ്യക്തമാക്കിയാല്‍ ലോകത്തെ ഏറ്റവും പ്രായമുള്ള വനിതാ ഷാര്‍പ്പ് ഷൂട്ടറാണ്, ഉത്തര്‍പ്രദേശിലെ ഉള്‍നാടന്‍ ഗ്രാമമായി ജോഹ്രി സ്വദേശിയായ ചന്ദ്രോ ടോമര്‍.65 വയസ്സിലാണ് ചന്ദ്രോ ആദ്യമായി തോക്ക് ഉപയോഗിക്കുന്നത്. ജോഹ്രി റൈഫിള്‍ ക്ലബില്‍ തന്റെ കൊച്ചുമകളെ ചേര്‍ക്കാന്‍ കൊണ്ടുപോയതാണ് ചന്ദ്രോ. അന്ന് തൊക്കുകള്‍ കണ്ട് കൗതുകം തോന്നിയ ചന്ദ്രോ അതിലൊരെണ്ണം എടുത്ത് വെടിവെച്ചു. ഏവരേയും ഞെട്ടിക്കുന്നതായിരുന്നു ചന്ദ്രോയുടെ പ്രകടനം.