വിടി ബല്‍റാമിലൂടെ വീണ്ടും കേരളത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട എകെജി.പാവങ്ങളുടെ പടത്തലവനെന്ന് കേരളം വിളിച്ച പോരാളി.1904 കണ്ണൂരിലെ ഒരു ജന്മികുടുംബത്തില് ജനനം.അധ്യാപകനില്‍ നിന്നും എകെ ഗോപാലന് പൊതുപ്രവര്‍ത്തനരംഗത്തേക്ക്.1927ല്‍ കോണ്ഡഗ്രസിലേക്ക്.ഖാദി പ്രചാരണം ഹരിജനഉദ്ദാരണത്തിനും മുന്നണിപോരാളി.ഉപ്പസത്യാഗ്രഹത്തില് പങ്കെടുത്തതിന് 1930ല്‍ ജയിലലിടക്കപ്പെട്ടു.ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ ക്യാപ്ടന് എകെ ഗോപാലനെന്ന എകെജി ആയിരുന്നു.തൊഴിലാളി പ്രസ്താനത്തോടു തോന്നിയ ആഭിമുഖ്യം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും സോഷ്യലിസ്റ്റ് പാര്‍ട്ടിയിലേക്ക് പിന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കും എകെജി ചുവടുമാറ്റി.പാവങ്ങളുടെ ഈ പടത്തലവന് തൊഴിലാളികള്‍ക്ക് ഗോപാലേട്ടനായി.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി ചേര്‍ന്നതോടെ എകെജിയുടെ പോരാട്ടങ്ങള്‍ക്ക് തീപിടിച്ചു. ഇന്ത്യയിലാകമാനം കര്‍ഷകപ്രസ്ഥാനം കെട്ടിപ്പെടുക്കാന്‍ ഓടി നടന്നിരുന്നു എകെജി.1930ല്‍ പാര്‍ട്ടിക്ക് നിരോധമം എകെജി ഒളിവില്‍.അറസ്റ്റിലായ എകെജി രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം ഒക്ടോബര്‍ 24ന് ജയില്‍ മോചിതനായി.1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ എകെജി സിപിഎമ്മിനൊപ്പം നിന്നു. കേരളത്തിലെ സിപിഎമ്മിന്റെ വളര്‍ച്ചയ്ക്ക് അടിത്തറയിട്ട നേതാക്കളിലൊരാളായ എകെജി 1952 രാജ്യത്തിന്റെ ആദ്യ പ്രതിപക്ഷ നേതാവിലേക്ക് വളര്‍ന്നു. 1977 മാര്‍ച്ച് 22ന് ആ സംഭവബഹുലമായ വിപ്ലവ സൂര്യന് തിരശ്ശീലവീണു.ഇന്നും പൊതുപ്രവര്‍ത്തകര്‍ക്ക് മികച്ച പാഠ പുസ്തകമാണ് എകെജി.രാഷ്ട്രീയവേര്തിരിവുകളില്ലാതെയാണ് ബല്‍റാമിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്.എകെജി കമ്യൂണിസ്റ്റുകാരുടെ മാത്രം നേതാവായിരുന്നില്ല എന്നതു തന്നെ കാരണം.