ഇത് ഇന്ത്യയുടെ യോഗ മുത്തശ്ശി

ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ യോഗ ഗുരു ഇന്ന് സൈബര്‍ ലോകത്തും താരമാവുന്നു. 96കാരിയായ നാണമ്മാള്‍ എന്ന മുത്തശ്ശി ഇന്ത്യയിലെ അറുന്നൂറിലധികം യോഗ ആചാര്യന്മാരുടെ ഗുരുവാണ്.കോയമ്പത്തൂര്‍ സ്വദേശിയായ നാണമ്മാള്‍ തന്റെ 8ാം വയസ്സിലാണ് യോഗ അഭ്യസിച്ചു തുടങ്ങിയത്. ഇപ്പോള്‍ 90 വര്‍ഷമായി സ്ഥിരം യോഗ ചെയ്യുന്നു. ആയോധനകലകളഭ്യസിപ്പിച്ചിരുന്ന അച്ഛനാണ് ഗുരു. ആയിരക്കണക്കിനാളുകളെ യോഗ പഠിപ്പിച്ചു. ഇപ്പോഴും പഠിപ്പിക്കുന്നു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലടക്കം ഈ മുത്തശ്ശിയുടെ പെരുമ ചെന്നെത്തി നില്‍ക്കുന്നു.