മണലില്‍ നേട്ടങ്ങള്‍ വിരിയിച്ച് സുദര്‍ശന്‍....

പ്രമുഖ സാന്‍ഡ് ആര്‍ട്ടിസ്റ്റ് സുദര്‍ശന്‍ പട്‌നായികിന് മോസ്‌കോയില്‍ നടന്ന അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ് മത്സരത്തില്‍ വിജയം. നമുക്ക് ചുറ്റുമുള്ള ഭൂമി (The world around us) എന്ന വിഷയത്തിലാണ് മത്സരം നടന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നായി 25 കലാകാരന്മാരാണ് മത്സരത്തില്‍ പങ്കെടുത്തത്