പഴം അല്ല ......ഒച്ചാ ഒച്ച്

അക്കാറ്റിന ഫുലിക്ക എന്ന ശാസ്ത്രനാമമുള്ള വടക്കേ അമേരിക്കയില്‍ കാണുന്ന ബനാന സ്ലഗ് അഥവാ പഴം ഒച്ചുകള്‍ പല കാരണങ്ങള്‍ കൊണ്ടും പ്രസിദ്ധരാണ്. നെന്ത്രപ്പഴത്തിന്‍റെ ആകൃതി ഉള്ളത് കൊണ്ടാണ് ഇവയെ പഴം ഒച്ചുകള്‍ എന്ന് വിളിക്കുന്നത്. കട്ടിയുള്ള ആവരണം ഇവയ്ക്ക് ഇല്ല.
ഗാസ്ട്രോപോഡ വര്‍ഗ്ഗത്തില്‍പ്പെട്ട ജീവിയാണ് ഒച്ച്‌.കട്ടിയുള്ള പുറംതോട് ഉള്ളവയും , പുറംതോട് ഇല്ലാത്തതുമായ ഒച്ചുകള്‍ ഉണ്ട്.ലോകത്ത് അഞ്ചായിരത്തില്‍പരം ഇനം ഒച്ചുകള്‍ ഉണ്ട്. പൊതുവേ ഒച്ചുകള്‍ ഉഭയലിംഗ ജീവികളാണ് എങ്കിലും ചില സമയങ്ങളില്‍ പഴം ഒച്ചുകള്‍ മറ്റു പഴം ഒച്ചുകളുമായി ഇണ ചേരാറുണ്ട്.