ലൂഡോ.....നീളക്കാരനാണ്!!!

ഉടമസ്ഥയായ കെല്‍സി ഗില്ലിനൊപ്പം ഇംഗ്ലണ്ടിലെ വേക്ക്ഫീല്‍ഡ് പ്രദേശത്താണ് ലുഡോയുടെ താമസം. മെയിനി കൂന്‍ വര്‍ഗത്തില്‍പ്പെട്ട ലുഡോയ്ക്ക് 3 അടി 11 ഇഞ്ചാണ് നീളം.കാഴ്ചയില്‍ ഏറെ സുന്ദരനായ ലുഡോയുടെ ശരീരം രോമാവൃതമാണ്. 13 ആഴ്ച മാത്രം പ്രായമുള്ളപ്പോഴാണ് ലുഡോയെ കെല്‍സി സ്വന്തമാക്കിയത്.തുടര്‍ന്ന് മറ്റ് പൂച്ചകളെക്കാള്‍ വളരെ വേഗത്തില്‍ ലുഡോ വളരുന്നതായും അസാമാന്യമായ രീതിയില്‍ നീട്ടം വയ്ക്കുന്നതായും കെല്‍സിക്ക് മനസിലായി. എന്നാല്‍ തണുപ്പന്‍ ഭാവമാണ് ലുഡോയ്ക്ക് ഉള്ളതെന്നാണ് കെല്‍സി പറയുന്നത്.