മോന്റി...മസാജിംഗ് എക്‌സ്‌പേര്‍ട്ട്

കഴുത്തില്‍ ചുറ്റിക്കിടക്കുന്ന പെരുമ്പാമ്പിനെ സ്നേഹത്തോടെ തലോടുന്ന യുവതികളെ കണികണ്ടുവേണം ഈ ബ്യൂട്ടി സലൂണിനുള്ളിലേക്കു കയറാന്‍. ജര്‍മനിയിലെ ഹാര്‍മോഡ് ടീം സലൂണില്‍ ജോലിയെടുക്കുകയാണ് മോന്റി എന്ന പെരുമ്പാമ്പ്.സലൂണിലെത്തുന്ന ഉപഭോക്താക്കളുടെ കഴുത്തില്‍ ചുറ്റിക്കിടന്നു മസാജ് ചെയ്യുന്ന ജോലിയാണ് മോന്റിക്ക്. എത്ര ആള്‍ത്തിരക്കുണ്ടെങ്കിലും മോന്റി എന്ന പെരുമ്പാമ്പിന് അതൊന്നും ഒരു വിഷയമേയല്ല