കടുവക്കുട്ടികളുടെ വളര്‍ത്തമ്മയായി നായ

അമേരിക്കയിലെ സിന്‍സിനാറ്റിയിലുള്ള മൃഗശാലയില്‍ ഫെബ്രുവരി 5 നാണ് മൂന്ന് കടുവ കുട്ടികള്‍ ജനിച്ചത്. വംശനാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന മലേഷ്യന്‍ കടുവയുടെ ഗണത്തില്‍ പെട്ടവയാണ് ഈ കടുവ കുട്ടികള്‍. എന്നാല്‍ ജനിച്ച ഉടനെതന്നെ ഇവരുടെ അമ്മ കുട്ടികളെ സ്വീകരിക്കാന്‍ വിമുഖത കാണിച്ചു. അമ്മയുടെ ചൂടും പരിപാലനവും ലഭിക്കാത്തത് കടുവക്കുട്ടികളുടെ വളര്‍ച്ചയെ സാരമായി ബാധിക്കുമെന്നായി.എന്നാല്‍ ഭാഗ്യം കൊണ്ട് അവരെ കാത്ത് ഒരു വളര്‍ത്തമ്മ മൃഗശാലയില്‍ തന്നെയുണ്ടായിരുന്നു.