അന്യഗ്രഹജീവികള്‍ ഭൂമിയിലേക്ക് എത്തുന്നു?

ചന്ദ്രനിലെ അന്യഗ്രഹജീവികള്‍ ഭൂമിയിലെത്താനുള്ള സാധ്യതയുണ്ടെന്ന് ബഹിരാകാശ സഞ്ചാരിയും ഗവേഷകനുമായ അലന്‍ ബീന്‍

ചന്ദ്രനില്‍ കാല്‍ കുത്തിയ നാലാമത്തെ മനുഷ്യനാണ് അലന്‍ ബീന്‍. എണ്‍പത്തിയഞ്ചുകാരനായ അദ്ദേഹം അന്യഗ്രഹജീവികളുടെ നിലനില്‍പു സംബന്ധിച്ചു നടത്തിയ നിരീക്ഷണങ്ങളാണ് ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്.സൂര്യനെപ്പോലെ കോടിക്കണക്കിന് നക്ഷത്രങ്ങളാണ് പ്രപഞ്ചത്തിലുള്ളത്. അവയെ ചുറ്റി ഭൂമിക്ക് സമാനമായ ഗ്രഹങ്ങളുമുണ്ട്. അവയില്‍ പലതിലും ജീവന്റെ സാന്നിധ്യവുമുണ്ട്. അവിടങ്ങളില്‍ ഒരുപക്ഷേ മനുഷ്യരുടേതു പോലെ നാഗരികതകളും രൂപപ്പെട്ടിട്ടുണ്ടാകാമെന്ന് അലന്‍ ബീന്‍ പറയുന്നു.താരാപഥങ്ങള്‍ താണ്ടി അവര്‍ക്ക് ഭൂമിയിലേക്കെത്താനായാല്‍ അതിനര്‍ഥം സാങ്കേതികമായും അവര്‍ ഏറെ വളര്‍ച്ച നേടിയിട്ടുണ്ടാകും എന്നാണ്. ഭൂമിയിലെത്തുന്ന അന്യഗ്രഹ അതിഥികള്‍ പരോപകാരികളും സൗഹൃദമനോഭാവവും ഉള്ളവരായിരിക്കുമെന്നും അലന്‍ പറയുന്നു.