പ്ലാസ്റ്റിക് മാത്രം...

ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയിട്ടുള്ളത് തെക്കന്‍ പസഫിക്കിലെ ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപിലാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ബ്രിട്ടന്റെ പിറ്റ്കെയ്ന്‍ ദ്വീപുകളുടെ ഭാഗമായ ഹെന്‍ഡേഴ്സണ്‍ ദ്വീപിനാണ് ഈ അവസ്ഥ. യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ദ്വീപാണ് ഹെന്‍ഡേഴ്സണ്‍. വളരെ പ്രത്യേകതയും അപൂര്‍വ്വവുമായ ജൈവവ്യവസ്ഥ നിലനില്‍ക്കുന്ന ഇടമാണിത്.