എക്സ് 37ബി...എന്ത്?...അതീവ രഹസ്യമാണ്!!!

രണ്ടു വര്‍ഷത്തെ നിഗൂഡ ദൌത്യം പൂര്‍ത്തിയാക്കി ഈ വിമാനം ഫ്ലോറിഡയില്‍ കഴിഞ്ഞ ദിവസം പറന്നിറങ്ങി.പൈലറ്റില്ലാ വിമാനങ്ങളുടെ ബഹിരാകാശ പേടക രൂപമാണ് എക്സ് 37ബി. 2015 മെയില്‍ ആരംഭിച്ച ദൌത്യമാണ് ഇതോടെ പൂര്‍ത്തിയായത്. ഇതേസമയം, ദൌത്യം പൂര്‍ത്തിയായെന്ന് ഉറപ്പിച്ച്‌ പറയാന്‍ കഴിയില്ല. കാരണം എന്തായിരുന്നു ദൌത്യമെന്നും ലക്ഷ്യം പൂര്‍ത്തീകരിച്ചോയെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഔദ്യോഗിക തലത്തില്‍ നിന്നുള്ള ഉത്തരമില്ല. 
ഭ്രമണപഥത്തില്‍ ഏറ്റവും കൂടുതല്‍ സമയം (700 ദിവസം) ചെലവിട്ട ബഹിരാകാശ വിമാനം എന്ന റെക്കോര്‍ഡും സ്വന്തമാക്കിയാണ് എക്സ് 37ബി പറന്നിറങ്ങിയത്.