ആത്മാവിനെ മോചിപ്പിക്കുന്ന ആഭിചാരം!

ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിച്ചു പ്രപഞ്ചത്തിന്റെ ഏതു കോണിലേക്കും സഞ്ചരിക്കുവാൻ പ്രാപ്തമാക്കുന്ന നിഗൂഢ അഭിചാര ക്രിയയാണ് ആസ്ട്രൽ പ്രൊജക്ഷൻ.

ഒബിഇ (Out of the body experience) എന്നു നമുക്ക് വിശേഷിപ്പിക്കാവുന്ന അവസ്ഥ അല്ലെങ്കിൽ സ്വന്തം ശരീരം വിട്ട് പുറത്തേക്കു സഞ്ചരിക്കുന്ന അസ്ട്രൽ ബോഡി ശരീരത്തിന്റെയും ബുദ്ധിയുടെയും മനസ്സിന്റെയും ആത്മാവിന്റെയും ഭാവങ്ങൾ ഉൾക്കൊള്ളുന്ന ഒരു രൂപമായിട്ടാണ് കരുതുന്നത്. ലോകത്തുള്ള പല പ്രാചീന സംസ്കാരങ്ങളുടെയും നിഗൂഢ ശാസ്ത്രങ്ങളിലും ഇത്തരത്തിലുള്ള അസ്ട്രൽ പ്രൊജക്ഷനെക്കുറിച്ചുള്ള വിവരണങ്ങൾ കാണാം