ക്ഷുദ്രന്‍ വരുന്നുണ്ട് ഭൂമി...ഒന്നു സൈഡ് കൊടുക്കൂ!

2000 അടി നീളമുള്ള ക്ഷുദ്രഗ്രഹം ഇന്ന് ഭൂമിക്ക് സമീപത്തു കൂടി കടന്നുപോകും. 2014 ജെ.ഒ.25 എന്നു പേരുള്ള ക്ഷുദ്രഗ്രഹം ഭൂമിക്ക് 18 ലക്ഷം കിലോമീറ്റര്‍ അടുത്തുകൂടെയാവും കടന്നുപോവുകയെന്ന് യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസ അറിയിച്ചു. ഭൂമിക്ക് ഏറ്റവും അടുത്തുകൂടിയാകും കടന്ന പോകുന്നതെങ്കിലും അപകടസാധ്യതയില്ലെന്ന് നാസ ശാസ്ത്രജ്ഞര്‍ പറഞ്ഞു.ചെറിയ ക്ഷുദ്രഗ്രഹങ്ങള്‍ ഈ അകലത്തിലൂടെ ഭൂമിയെ കടന്നുപോകാറുണ്ട്. എന്നാല്‍, ഇത്രവലിയ ക്ഷുദ്രഗ്രഹം കടന്നുപോവുന്നത് അപൂര്‍വമാണെന്ന് നാസ പറഞ്ഞു.