ഭൂമിയെ വിഴുങ്ങാന്‍ കോസ്മിക് സുനാമി

നമ്മുടെ ക്ഷീരപഥത്തിന് സമീപത്തുള്ള പെര്‍സിയൂസ് സൗരയൂഥത്തില്‍ ഉടലെടുത്ത ഭീമന്‍ കോസ്മിക് സുനാമിയാണ് ഭൂമിക്കാകെ ഭീഷണിയാകുമെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നത്.രണ്ട് ലക്ഷം പ്രകാശ വര്‍ഷം വലിപ്പമുള്ള ഈ കോസ്മിക് സുനാമിയുടെ ഭീകരത കണക്കാക്കുക തന്നെ എളുപ്പമല്ല. ഭൂമിയും മറ്റ് ഗ്രഹങ്ങളും ഉള്‍ക്കൊള്ളുന്ന ക്ഷീരപഥത്തിന്റെ രണ്ടിരട്ടി വരും ഈ കൊലകൊല്ലി പ്രപഞ്ച സുനാമിയെന്നാണ് കരുതുന്നത്. റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ ജേണലിലാണ് ഈ ഞെട്ടിക്കുന്ന പഠനവിവരങ്ങളുള്ളത്.