ഭൂമിയെ രക്ഷിക്കാന്‍ ഒരു പുഴു!

പ്ലാസ്റ്റിക് തിന്നുന്ന പുഴുവിന്റെ ലാര്‍വയെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തിയത്. 
'മെഴുകുപുഴു' എന്ന് അറിയപ്പെടുന്ന ഇവയുടെ ശാസ്ത്രീയനാമം Galleria mellonella എന്നാണ്. തേനീച്ചക്കൂട്ടിലെ മെഴുകുതിന്നുന്ന ഇവയുടെ ലാര്‍വയ്ക്ക് പ്ലാസ്റ്റിക്കും ഭക്ഷിക്കാനാകുമെന്നാണ് കണ്ടെത്തല്‍. ഒരു മണിക്കൂര്‍ കൊണ്ട് പ്ലാസ്റ്റിക് ബാഗില്‍ തുളയുണ്ടാക്കാന്‍ സാധിച്ചതായി ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു.