നാസ-ഐസ്ആര്‍ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ സാറ്റലൈറ്റ് അഥവാ 'നിസാര്‍' ( NISAR ) എന്നാണ് ലോകത്തെ രണ്ട് മുന്‍നിര ബഹിരാകാശഗവേഷണ സ്ഥാപനങ്ങള്‍ ഒന്നിക്കുന്ന ഈ സംരഭത്തിന് നല്‍കിയിരിക്കുന്ന പേര്.ഭൂമിയെ നിരീക്ഷിക്കുന്നതിനും പഠിക്കുന്നതിനുമായി വിവിധ രാജ്യങ്ങള്‍ വിക്ഷേപിച്ച നൂറു കണക്കിന് ഉപഗ്രഹങ്ങള്‍ ഇപ്പോള്‍ ഉണ്ടെങ്കിലും ഇതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായിരിക്കും നാസ-ഐസ്ആര്‍ഒ ഉപഗ്രഹമെന്ന് ശാസത്രജ്ഞര്‍ വിശദീകരിക്കുന്നു.