ഇനി ബഹീരാകാശത്തും കൃഷി നടത്താം


ബഹീരാകാശത്തും ഇനി കൃഷി ചെയ്യാം. അരിസോണ യൂനിവേഴ്‌സിറ്റിയും നാസയും ചേര്‍ന്നാണ് പച്ചക്കറി കൃഷി നടത്താനുള്ള ബഹിരാകാശ ഗ്രീന്‍ ഹൗസ് നിര്‍മ്മിച്ചത്. 

ഏറെക്കാലം ബഹിരാകാശത്തും ചന്ദ്രനിലും ചൊവ്വയിലും ജീവിക്കേണ്ടി വരുന്ന ബഹിരാകാശ യാത്രികര്‍ക്ക് ഗ്രീന്‍ഹൗസിലെ സസ്യങ്ങളെയും പഴങ്ങളെയും ആഹാരമാക്കി നിലവില്‍ പിന്തുടരുന്നതിനേക്കാള്‍ മെച്ചപ്പെട്ട ജീവിതം സാധ്യമാക്കാമെന്നാണ് നാസ പറയുന്നത്. ബഹിരാകാശയാത്രികര്‍ പുറംതള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഗ്രീന്‍ഹൗസില്‍ ഉപയോഗപ്പെടുത്തിയാണ് ചെടികള്‍ വളര്‍ത്താനുദ്ദേശിക്കുന്നത്. പ്രകാശ സംശ്ലേഷണത്തിലൂടെ ചെടികള്‍ക്ക് വളര്‍ച്ചയ്ക്ക് ആവശ്യമായ ഘടകങ്ങള്‍ ലഭിക്കും.