ജാദവിന് നീതി???.....കളിക്കാന്‍ ഞങ്ങളില്ല

പാകിസ്താന്റെ സാന്നിധ്യം കൊണ്ടു മാത്രം ഒരു ടൂര്‍ണമെന്റില്‍ നിന്നു പിന്‍മാറിയിരിക്കുകയാണ് ഇന്ത്യന്‍ ഹോക്കി ടീം.മലേഷ്യയില്‍ നടക്കാനിരിക്കുന്ന സുല്‍ത്താന്‍ ജൊഹോര്‍ കപ്പ് ടൂര്‍ണമെന്റിലാണ് ഇന്ത്യന്‍ ടീം കളിക്കില്ലെന്നു പ്രഖ്യാപിച്ചത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ഇന്ത്യ ഈ ടൂര്‍ണമെന്റില്‍ നിന്നു വിട്ടുനില്‍ക്കുന്നത്.