കുംബ്ലൈയെ തഴഞ്ഞ് ബിസിസിഐ

പുതിയ കോച്ചിനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചു. കുംബ്ലെയുടെ സമീപനത്തില്‍ ബിസിസിഐയുടെ ഒരു വിഭാഗത്തിന് അതൃപ്തി ഉണ്ടെന്ന റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് നടപടി. പുതിയ ആളുകളെ പരിഗണിക്കാതെ കുംബ്ലെക്ക് കാലാവധി നീട്ടി നല്‍കുന്നതില്‍ ബിസിസിഐ ഭരണസമിതിക്ക് യോജിപ്പില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.