രാഹുലിനെ വിമര്‍ശിച്ച് ആകാശ് ചോപ്ര

ഐപിഎല്ലില്‍ ദ്രാവിഡ് ഡല്‍ഹി ടീമിനെ ഒരുക്കിയ രീതിയെ ചോദ്യം ചെയ്താണ് ചോപ്ര രംഗത്തെത്തിയിരിക്കുന്നത്. ദ്രാവിഡിന്റേത് മികച്ച ആശയമായിരുന്നെങ്കിലും അനുഭ സമ്പന്നരുടെ കുറവ് ഡല്‍ഹി ടീമിന് തിരിച്ചടിയായെന്ന് ചോപ്ര നിരീക്ഷിക്കുന്നു. ട്വിറ്ററിലൂടെയാണ് ചോപ്രയുടെ പരാമര്‍ശം.നിങ്ങള്‍ കഴിവുള്ളവരും എന്നാല്‍ സ്ഥിരതയില്ലാത്തവരുമായവരുമായ യുവതാരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തി. അവര്‍ കഴിവ് തെളിച്ചു. എന്നാല്‍ പരിചയ സമ്പത്ത് കൊണ്ട് സ്ഥിരതയില്ലായ്മ മറച്ച് വെക്കാന്‍ അവര്‍ക്കായില്ലെന്നും ചോപ്ര പറയുന്നു.