മാന്യതയുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍...മഞ്ഞക്കടല്‍ ഒഴുകുന്നു

ആരാധകരുടെ മാന്യമായ പെരുമാറ്റം കണ്ട ഫിഫ സന്തോഷത്തിലാണ്.അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിലെ ഏത് മത്സരവും നടത്താന്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം അനുയോജ്യമാണെന്ന്  ഫിഫ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയന്‍ സെപ്പി അറിയിച്ചു.കൊച്ചിയിലെ ഫൈനല്‍ മത്സരം കണ്ടിരുന്നു.ഫുട്ബോള്‍ പ്രേമികള്‍ വീണ്ടും കലാപമുണ്ടാക്കുമോയെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ ഫൈനല്‍ മത്സരം കണ്ടതോടെ അതെല്ലാം മാറി. തങ്ങളുടെ ടീം പരാജയപ്പെട്ടിട്ടും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. ഇത്രയധികം കാണികളുണ്ടായിട്ടും കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെയാണ് കളിനടന്നതെന്നും ഹാവിയര്‍ സെപ്പി പറഞ്ഞു.നോര്‍ത്ത് ഈസ്റ്റുമായുള്ള മത്സരശേഷമുണ്ടായ പ്രശ്നങ്ങള്‍ തന്നെ ഭയപ്പെടുത്തിയിരുന്നു.എന്നാലിപ്പോള്‍ അണ്ടര്‍17 ലോകകപ്പ് ടൂര്‍ണമെന്റിലെ ഏതുമത്സരങ്ങളും ഇവിടെ നടത്താന്‍ ഫിഫ തയ്യാറാണ്.