ശ്രീക്ക് മുന്നില്‍ ടൈറ്റായി ഇന്ത്യന്‍ ജേഴ്സി

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്‍റെ ക്രിക്കറ്റ് മോഹങ്ങള്‍ അസ്തമിക്കുന്നു. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കില്ലെന്ന് ബിസിസിഐ ഹൈക്കോടതിയെ അറിയിച്ചതോടെയാണ് ശ്രീശാന്തിന്റെ ക്രിക്കറ്റ് പ്രതീക്ഷകളുടെ അസ്തമനം ആകുന്നത്.
ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ കുറ്റക്കാരനല്ലെന്നു കോടതി വിധിയെഴുതിയെങ്കിലും ശ്രീശാന്തിന്റെ വിലക്ക് നീക്കേണ്ട ആവശ്യമില്ലെന്ന തീരുമാനം ബിസിസിഐ കൈക്കൊണ്ടിരുന്ന എന്ന കാര്യം ഇപ്പോഴാണ് വെളിയില്‍ വരുന്നത്.

ഐപിഎല്‍ കോഴക്കേസുമായി ബന്ധപ്പെട്ടുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് നേരത്തെ ഹൈക്കോടതി മുഖേന ബിസിസിഐക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിനുള്ള മറുപടിയിലാണ് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റി ബിസിസിഐയുടെ നിലപാട് വ്യക്തമാക്കിയത്.