ട്രംപിനെ പോലെയാണോ?  കോഹ്ലി

ഇന്ത്യഓസ്‌ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര മറ്റ് മത്സരങ്ങളെക്കാള്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്നു.തിളക്കം മങ്ങിയെന്ന് വാദിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്ക് എന്ത് സവിശേഷതയെന്നല്ലെ..തോല്‍വിയും വിജയവും സമനിലയും മാത്രമല്ല മറ്റ് ചിലതൊക്കെ ഓസീസ്ഇന്ത്യ മത്സരത്തിലുണ്ട്


മത്സരത്തിന് മുന്നോടിയായുള്ള പ്ത്രസമ്മേളനങ്ങളില്‍ തുടങ്ങിയ വാക് പോര് അതിന്റെ മൂര്‍ദ്ധ്യന്യത്തിലെത്തിയ കാഴ്ചയ്ക്കാണ് പിന്നീട് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.അടിച്ചു പറത്തി റണ്‍സ് വാരിക്കൂട്ടാമെന്ന മോഹം പൊലിച്ച് പിച്ചുകള്‍ ഡ്രൈ ആയിരുന്നപ്പോള്‍ നാവുമായി കളത്തിലിറങ്ങി ഇരു ടീമുകളും.ഇന്ത്യന്‍ നായകന്‍ വിരാട്‌കോഹ്ലി തന്നെ വജ്രായുധമായി മുന്നില്‍ നിന്നപ്പോള്‍ സഹതാരങ്ങളെല്ലാം നായകനൊപ്പം ചേര്‍ന്നു നിന്നു.ഇപ്പോഴിത ഓസീസ് ടീമിന് കൂട്ടുചേര്‍ന്ന് മാധ്യമങ്ങളുെ കോഹ്ലിക്കു നേരെ ആക്രമണത്തിനെത്തുന്നു.

തനിക്കോമാളി ചിത്രങ്ങളിലൂടെ ചിരിയുണര്‍ത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടാണ് കോഹ്ലിയെ ാേസീസ് മാധ്യമങ്ങള്‍ ഉപമിച്ചിരിക്കുന്നത്.കളിക്കളത്തില്‍ ഓസീസ് താരങ്ങളോടു സ്ഥിരം ഏറ്റമുട്ടുന്നതും വിവാദ ആംഗ്യങ്ങളും പ്രസ്താവനകളും കൊണ്ട് നിറഞ്ഞു നില്‍ക്കുന്ന കോഹ്ലി ട്രെംപിന്റെ അതേ പതിപ്പു തന്നെയെന്ന് ഓസീസ് മാധ്യമം ഡെയ്‌ലി ടെലിഗ്രാഫ്.


ഓസീസ് ക്യാപ്ടന്‍ സ്റ്റീവ് സ്മിത് ഡിസിഷന്‍ റിവ്യു തീരുമാനത്തിന് ഡ്രെസിംഗ് റൂമിന്റെ സഹായം തേടിയതും അതിനെ വിമര്‍ശിച്ച് കോഹ്ലി രംഗത്തെത്തിയതും പിന്നാലെ റാഞ്ചി ടെസ്റ്റില്‍ പരുക്കേറ്റ് കോഹ്ലിയെ മാക്‌സവെല്ല് കളിയാക്കിയതും രണ്ടാം ഇന്നിംഗ്‌സില്‍ വാര്‍ണര്‍ പുറത്തായപ്പോള്‍ കോഹ്ലിയുടെ ആഹ്ലാദപ്രകടനങ്ങളും മാധ്യമങ്ങളെ പ്രകോപിച്ചു.