വിരാട് കോഹ്ലി ഹാപ്പിയല്ല

ചാമ്പ്യന്‍സ് ലീഗില്‍ പാകിസ്ഥാനുമായുള്ള മത്സരത്തിന് മണിക്കൂറുകള്‍ അവശേഷിക്കെയാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്.സീനിയര്‍ താരങ്ങളില്‍ പലരും കുംബ്ലെയുടെ ശിക്ഷണത്തില്‍ തൃപ്തരല്ലായിരുന്നു എന്നാണ് സൂചനകള്‍. ഇന്ത്യ-ആസ്ട്രേലിയ ക്രിക്കറ്റ് പരമ്പരയുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമിടയില്‍ അഭിപ്രായഭിന്നത നിലനിന്നിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ധര്‍മ്മശാലയില്‍ വെച്ചു നടന്ന അവസാന ടെസ്റ്റ് മത്സരത്തില്‍ പരിക്കേറ്റ കോഹ്ലിക്കു പകരം ബൗളര്‍ കുല്‍ദീപ് യാദവിനെ കുംബ്ലെ ടീമില്‍ ഉള്‍പ്പെടുത്തിയത് ക്യാപ്റ്റന്റെ അറിവോടെയല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.