വിലക്കുറവില്‍....ബ്രാന്‍ഡഡ് ജീന്‍സുകള്‍

ജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്താനാകാത്ത ജീന്‍സുകളുടെ വില കേട്ടാല്‍ ഞെട്ടിപ്പിക്കുന്നതാണ്.എന്നാല്‍ സാധാരണക്കാരന്റെ ബജറ്റില്‍ ഒതുങ്ങുന്ന ബ്രാ ന്‍ഡഡ് ജീന്‍സുകളുമുണ്ട്.യുകെയിലെ ഒരു ബ്രാന്‍ഡാണ് ടോപ്പ്മാന്‍.സ്റ്റൈലും ഫിറ്റ്‌നെസും ഒന്നിക്കുന്ന ടോപ്പ് മാന്‍ ജീന്‍സുകള്‍ ഇപ്പോള്‍ ഇന്ത്യയിലും ലഭിക്കും.2500 മുതല്‍ 3000 രൂപവരെയാണ് ഈ ബ്രാന്‍ഡിന്റെ വില.ഫ്‌ളെയിംഗ് മെഷീന്‍ പുതിയ തലമുറയ്ക്ക് പുതുപേരൊന്നുമല്ല.ക്വാളിറ്റിയും ഫിറ്റ്‌നെസും ഒന്നു ചേര്‍ന്ന ഫ്‌ളെയിംഗ് മെഷീന്‍ ജീന്‍സുകള്‍ക്കും വില കുറവാണ്.ഏകദേശം 1500 മുതല്‍ 2500 വരെയാണ് ഈ ബ്രാന്‍ഡഡ് ജീന്‍സുകളുടെ ശരാശരി വില.