രണ്ടായിരം വര്‍ഷം പഴക്കമുള്ള ഒരു കമ്പ്യൂട്ടര്‍


സൂര്യചന്ദ്രന്‍മാരും ഗ്രഹങ്ങളുമുള്‍പ്പെട്ട ആകാശഗോളങ്ങളുടെ ചലനം കൃത്യമായി പ്രവചിക്കാനും

ഗ്രഹണസമയങ്ങള്‍ നിര്‍ണയിക്കാനും ഒളിംപിക്‌സ് പോലുള്ള ആഘോഷങ്ങളുടെ സമയമറിയാനും ഉപയോഗിച്ചിരുന്ന ഉപകരണമാണിത്

ആന്റിക്യത്തേറ മെക്കാനിസം എന്നാണ് ഈ യന്ത്രത്തിന്‍റെ പേര്

ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ച ഈ ഉപകരണം പ്രാചീന ഗ്രീക്കുകാര്‍ നിര്‍മിച്ച സങ്കീര്‍ണമായ ഒരു ശാസ്ത്രീയോപകരണമാണ്

ശ്രമകരമായ കണക്കുകൂട്ടലുകള്‍ നടത്താനുപയോഗിക്കുന്ന ആധുനിക അനലോഗ് കമ്പ്യൂട്ടര്‍ പോലൊരു ഉപകരണം