സ്‌കൈ ഡൈവിംഗ്.....ഡ്രോണിലും

ഇപ്പോഴിത കുറഞ്ഞ ചിലവില്‍ പരിഹാരമായി എത്തിയിരിക്കുകയാണ് ലാത്വിയയിലെ സ്വകാര്യ സ്ഥാപനം. ഡ്രോണുകള്‍ എന്നറിയപ്പെടുന്ന ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് സ്‌കൈ ഡൈവിങ് നടത്താനുള്ള അവസരമാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്.ആദ്യമായി ഡ്രോണ്‍ ഡൈവിങ് നടത്തിയതിന്റെ നേട്ടവും ഇതോടൊപ്പം കമ്പനി സ്വന്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച ലാത്വിയയിലെ മലി മേഖലയിലായിരുന്നു ലോകത്തെ ആദ്യത്തെ ഡ്രോണ്‍ ഡൈവിങ് നടന്നത്. 28 പ്രൊപ്പല്ലറുകള്‍ ഉപയോഗിച്ചുള്ള എയറോന്‍സ് എന്ന ആളില്ലാവിമാനമാണ് ഇതിനായി ഉപയോഗിച്ചത്.