ദോശ ചുടുന്ന യന്ത്രവുമായി ഇന്ത്യന്‍ കമ്പനി

ദോശമാറ്റിക് എന്ന പേരില്‍ ഒരിന്ത്യന്‍ കമ്പനിയാണ് ദോശ യന്ത്രം കണ്ടുപിടിച്ചത്. മാവും എണ്ണയും വെള്ളവും ഒഴിച്ചുകൊടുത്താല്‍ മതി നല്ല ചൂടന്‍ ദോശകള്‍ ഈ യന്ത്രം തയ്യാറാക്കി തരും. 50 തരത്തിലുള്ള ദോശകള്‍ ഈ യന്ത്രം ചുട്ടു നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ദോശ പരത്തിച്ചുട്ട് മടക്കി പാത്രത്തിലാക്കി തരുമെങ്കിലും ചില്ലറ മനുഷ്യ സഹായങ്ങള്‍ ഈ യന്ത്രത്തിന് വേണം.