പ്രായം മാറ്റുന്ന ഫെയ്‌സ് ആപ്പ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാകുന്നു

നമ്മള്‍ വയസാകുമ്പോള്‍ എങ്ങനെയിരിക്കും എന്നത് കാട്ടിത്തരാന്‍ കഴിയുന്നതാണ് ഈ ആപ്പ്. ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സ് വച്ച് പ്രവര്‍ത്തിക്കുന്ന ആപ്പാണ് ഇത്. ചിരിക്കാത്ത മുഖത്തെ ചിരിപ്പിക്കുന്ന രീതിയിലാക്കാം. ചെറുപ്പമോ വയസുള്ളതോ ആക്കാം. എന്തിന് ആണിനെ പെണ്ണാക്കാം. അങ്ങനെ എന്തും സാധിക്കും ഈ ഫേസ് ആപ്പില്‍.