ജിഎസ്ടി....ടോക്ക് ടൈം...വില എല്ലാം കൂടും

ജിഎസ്ടി നിലവില്‍ വരുന്നതോടെ ഫോണുകള്‍ക്കും മറ്റ് ഗാഡ്ജറ്റുകള്‍ക്കും വിലവര്‍ദ്ധനവ്.ജിഎസ്ടി മൊബൈല്‍ ചാര്‍ജ്ജുകളെ കാര്യമായി തന്നെ സ്വാധീനിക്കും.മൗബൈല്‍ ബില്ലികുളുടെ ജിഎസ്ടി 15 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേുയര്‍ന്നിട്ടുണ്ട്.പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് ടോക്ക് ടൈമില്‍ കുറവുണ്ടാകും.100 രൂപയ്ക്ക് 85 രൂപ ടോക്ക് ടൈം എന്നത് ജിഎസ്ടി വരുന്നതോടെ 82 രൂപ ടോക്ക് ടൈം ആയി കുറയും.ഇന്ത്യന്‍ നിര്‍മ്മിത ഫോണുകള്‍ക്ക് 5 ശതമാനം വരെ വിലവര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്.12 ശതമാനമാണ് ഫോണുകളുടെ ജിഎസ്ടി.എന്നാല്‍ വിദേശനിര്‍മ്മിത ഫോണുകളുടെ വില കുറയും ലാപ്‌ടോപ്പുകള്‍ക്കും പിസിക്കും വിലയുയരും,18 ശതമാനമാണ് ഇവയുടെ ജിഎസ്ടി.ഒപ്പം പ്രിന്റര്‍ കമ്പ്വൂട്ടര്‍ മോണിറ്റര്‍,ഡിജിറ്റല്‍ ക്യാമറ,ക്യാംകോഡറുകള്‍ ഉള്‍പ്പെടെ എല്ലാത്തിനും വിലവര്‍ധന പ്രതീക്ഷിക്കാം