ഐ ഫോണ്‍ വില്പന...തകൃതിയില്‍...

2.15 കോടി യൂണിറ്റുകളുമായി ഐഫോണ്‍ 7 ആണ് ഒന്നാമത്. 7 പ്ലസ് 1.74 കോടി യൂണിറ്റുകളുമായി രണ്ടാംസ്ഥാനത്തുണ്ട്.
രണ്ട് ഫോണുകളും കൂടി ആഗോള വിപണിയുടെ 11 ശതമാനമാണ് സ്വന്തമാക്കിയിരിക്കുന്നത്. ലോകത്താകമാനം 35.33 കോടി ഫോണുകളാണ് 2017 ആദ്യ മൂന്നു മാസങ്ങളില്‍ വിറ്റത്. സ്ട്രാറ്റജി അനാലിറ്റിക്‌സ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.