സാഹസികരെ തേടി ആമക്കല്ല്

അല്‍പ്പം സാഹസികത ഇഷ്ടപ്പെടുന്നവരെ കാത്തിരിക്കുകയാണ് ഇടുക്കിയിലെ രാമക്കല്‍മേടിനു സമീപമുള്ള ആമക്കല്ല്. രാമക്കല്‍മേടിലെത്തുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലം.

ആമയോട് സാദൃശ്യം തോന്നുന്ന പാറക്കൂട്ടമാണ് ആമക്കല്ല്. ചെങ്കുത്തായ മലയോട് ചേര്‍ന്ന് നില്‍ക്കുന്ന ആമക്കല്ല് കണ്ടാല്‍ എപ്പൊള്‍ വേണമെങ്കിലും താഴേക്ക് പതിക്കുമെന്ന് തോന്നും. പാറക്കെട്ടുകള്‍ക്കിടയിലൂടെയിലൂടെയുള്ള നടത്തമാണ് സഞ്ചാരികളെ ഇങ്ങോട്ടേക്ക് ഏറെ ആകര്‍ഷിക്കുന്നത്. ഒരാള്‍ക്ക് മാത്രം ചെരിഞ്ഞു പോകാന്‍ വീതിയുള്ള രണ്ടു വലിയ പാറയിടുക്കിലൂടെ നടന്നു വേണം ഉള്ളിലേക്ക് എത്താന്‍.