ആഡംഭരത്തിന്റെ ക്യാപ്‌സൂള്‍.....പോഡ് ഹോട്ടല്‍

സാധാരണകാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ആഡംബര സൗകര്യങ്ങളോടെ താമസിക്കാവുന്ന സ്മാര്‍ട്ട് പോഡ് ഹോട്ടലാണിത്. 140 യൂണിറ്റുകളുള്ള അര്‍ബന്‍പോഡ് ആണുള്ളത്. യാത്രകള്‍ക്കിടയില്‍ താങ്ങാവുന്ന നിരക്കില്‍ ഒന്ന് തല ചായ്ക്കാന്‍ മാത്രം ഒരിടം എന്നതാണ് പോഡ് ഹോട്ടലിന്റെ ലക്ഷ്യം. ഒന്നോ രണ്ടോ ആളുകള്‍ക്ക് താമസിക്കാന്‍ വേണ്ട എല്ലാവിധ സൗകര്യങ്ങളും പോഡ് ഹോട്ടലിലുണ്ട്. ഒരു കിടക്ക, ലോക്കര്‍, ടിവി, വൈ-ഫൈ, എയര്‍ കണ്ടീഷനര്‍, റീഡിംഗ് ലൈറ്റ്, പവര്‍ സോക്കറ്റ്, ഹാംഗര്‍, ഡ്രസ്സര്‍ എന്നിവയാണ് പോഡിനുള്ളിലെ സൗകര്യങ്ങള്‍. #News60