ഉത്സവം ആണ്...എഴുന്നള്ളിപ്പിന് പാമ്പുകള്‍


കൊക്കുല്ലോയിലെ സെന്റ് ഡൊമെനികോയുടെ മരപ്രതിമയ്ക്ക് മുകളില്‍ പാമ്പുകളെ വെച്ച് പ്രതിമയുമായി വിശ്വാസികള്‍ നഗരപ്രദിക്ഷണം വെക്കുന്നതാണ് ആചാരം. എല്ലാ വര്‍ഷവും മെയ് മാസത്തിലാണ് പാമ്പുത്സവം നടക്കുന്നത്.പത്തിനും പതിനൊന്നാം നൂറ്റാണ്ടിനുമിടയിആണ് സാന്‍ ഡൊമെനികോ എന്ന ബെന്‍ഡിക്റ്റൈന്‍ പുരോഹിതന്‍ ജീവിച്ചിരുന്നത്. ആ കാലത്ത് ലാസിയോയിലും അബ്രുസ്സോയിലും സന്യാസിമഠങ്ങള്‍ അദ്ദേഹം സ്ഥാപിച്ചതായുംചരിത്രം പറയുന്നു.പാമ്പ് കടിയേറ്റവരെ ചികിത്സിക്കുന്നവരില്‍ അഗ്രഗണ്യനായിരുന്നു സാന്‍ ഡൊമെനികോ.