നാണയം കായ്ക്കുന്ന മരം....!!!

ബ്രിട്ടനിലെ വടക്കന്‍ യോര്‍ക്ക് ഷയറില്‍ ആണ് ഈ നാണയമരങ്ങള്‍

ഏഴോളം നാണയമരങ്ങള്‍ ഈ പ്രദേശത്തുണ്ട്

ഇവിടുത്തെ ചില മരങ്ങളില്‍ നാണയം വച്ചാല്‍ ഭാഗ്യമുണ്ടാകുമെന്നാണ് വിശ്വാസം.

ഭാഗ്യാന്വേഷികള്‍ ചുറ്റികയുമായി വന്ന് നാണയം മരത്തില്‍ അടിച്ചുറപ്പിക്കും

അങ്ങനെ മരത്തിന്റെ തൊലി അല്പ്പം പോലും പുറത്തു കാണാത്ത വിധം നാണയമുറപ്പിച്ച മരങ്ങളാണ് ഇവ ഏഴും.

പടുകൂറ്റന്‍ മരങ്ങളില്‍ പുരാതന കാലം മുതല്‍ക്കുള്ള നാണയങ്ങളുണ്ട്

ഇവ അനുഗ്രഹമരങ്ങളെന്നാണ് ഒരു നാട്ടുകാരന്‍ പറയുന്നത്.

ലോകത്തിന് അത്ഭുതം തന്നെ ഈ നാണയമരങ്ങള്‍