നഗ്നപാദരായി അകത്തുവരൂ.....

മലമുകളിലെ ഈ ഗ്രാമത്തില്‍ ഇരുപത്തഞ്ചോളം ക്ഷേത്രങ്ങളുണ്ട്. ജീവിക്കുന്നത് ഒരു പുണ്യഭൂമിയിലാണെന്ന് വെല്ലഗവിക്കാര്‍ വിശ്വസിക്കുന്നു. അതിനാല്‍ ഗ്രാമത്തിനുള്ളില്‍ ആരും പാദരക്ഷകള്‍ ഉപയോഗിക്കാറില്ല. പളനിമല നിരകള്‍ക്കു മുകളിലെത്താന്‍ ആറുകിലോമീറ്ററോളം നടക്കണം. കൊടൈക്കനാലില്‍ നിന്ന് വട്ടക്കനാല്‍ വരെ മാത്രമാണ് വാഹന സൗകര്യമുള്ളത്.