ഒന്നും രണ്ടുമല്ല....30 മമ്മികള്‍


ഈജിപ്തിലെ പുരാവസ്തു ഗവേഷക സംഘം 2,300 വര്‍ഷം പഴക്കമുള്ള മുപ്പതോളം മമ്മികളടങ്ങിയ ശവക്കല്ലറ കണ്ടെത്തി. ടൂണ അല്‍ ഗബാല്‍ പ്രദേശത്തു നിന്നും ആദ്യമായാണ് മമ്മികള്‍ ലഭിക്കുന്നതെന്ന് പുരാവസ്തു വകുപ്പ് . നൂറുകണക്കിന് ഇബിസ് കൊക്കുകളുടെ മമ്മികളും പ്രദേശത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ഈജിപ്തുകാരുടെ വിശ്വാസപ്രകാരം അറിവിന്റെ ദേവനായ തോത്തിന് ഇബിസ് കൊക്കിന്റെ തലയാണുള്ളത്.