ഭീകരാക്രമണത്തിൽ ഞെട്ടിത്തരിച്ച് ബ്രിട്ടൻ

അമേരിക്കൻ പോപ്പ് ഗായിക അരീന ഗ്രാൻഡെയുടെ സംഗീത പരിപാടികഴിഞ്ഞ് ആളുകൾ പുറത്തേക്കിറങ്ങുന്നതിനിടെയായിരുന്നു സംഗീതവേദിയില ഇടനാഴിയിൽ അത്യുഗ്രൻ സ്ഫോടനമുണ്ടായത്. ചാവേർ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. ആക്രമണം നടത്തിയവരെക്കുറിച്ച് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
അരീനയിൽനിന്നും വിക്ടോറിയ ട്രെയിൻ-ട്രാം സ്റ്റേഷനുകളിലേക്കുള്ള ഇടനാഴിയിലാണ് സ്ഫോടനമുണ്ടായതെന്നാണ് ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് നൽകുന്ന വിവരം. സിറ്റി സെന്ററിന്റെ പ്രധാനപ്പെട്ട ഹബ്ബുകളിലൊന്നാണ് ഈ സ്റ്റേഷൻ. സംഗീതപരിപാടി കഴിഞ്ഞിറങ്ങിയവർ വീട്ടിലെത്താൻ സ്റ്റേഷനിലേക്ക് തിക്കിത്തിരക്കി നീങ്ങുന്നതിനിടെയാണ് അത്യുഗ്രൻ സ്ഫോടനമുണ്ടായത്. സ്ഫോടനത്തെത്തുർന്ന് സ്റ്റേഷൻ അടച്ചു. ഇവിടേക്കുള്ള ട്രെയിനുകളും റദ്ദാക്കി.